2013 മേയ് 9, വ്യാഴാഴ്‌ച

തൂവല്‍സ്പര്‍ശം








ഓരോ സങ്കടങ്ങളും സംഘടിക്കുമ്പോള്‍ അലിഞ്ഞു പോവുന്നു
ഓരോ കുറുമ്പുകളും ഓര്‍ത്തിരിക്കുമ്പോള്‍ ചിരിച്ചു പോകുന്നു
ഓരോ കനവുകളും കൂടിചേരുമ്പോള്‍ കതിരുകളാവുന്നു
ഓരോ കതിരുകളും വിളയുമ്പോള്‍ കനകമാവുന്നു
ഓരോ വീഴ്ചയും പൊറുത്തിടുമ്പോള്‍ അവ നല്ല കാഴ്ചയായി മാറ്റിടുന്നു ആ
ഓരോ കാഴ്ച്ചയും മറുമനസ്സില്‍ നിന്‍ വാഴ്ച്ചകളായി മാറിടുന്നു
ഓരോ ഉയര്‍ച്ചകളും ഒരു വീഴ്ചയുടെ തുടര്‍ച്ചയാവുന്നു ആ
ഓരോ തുടര്‍ച്ചകളും പരാജയങ്ങളില്‍ നിന്നുള്ള അകൽച്ചയാകുന്നു
ഓരോ വദനങ്ങളും പു ഞ്ചിരിക്കുമ്പോള്‍ കദനങ്ങള്‍ ഓരോന്നും മറന്നു പോകുന്നു
ഓരോ കദനങ്ങളും ജീവിതവഴികളില്‍ നാഴികകല്ലായി മാറിടുന്നു
ഓരോ പാദങ്ങളും നടന്നുപോകുമ്പോള്‍ പിന്നിട്ട കാതങ്ങള്‍ മറന്നു പോകുന്നു
ഓരോ വേദങ്ങളും വായിച്ചിടുമ്പോള്‍ വേദന സംഹാരിയായിടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ